ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പ്രഖ്ഖ്യാപിച്ചത്. യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളേജ് അംഗങ്ങൾ ചേർന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്ത്. കെ ഐ ജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാദികാരിയുമായ അൻവർ സഈദ് യോഗത്തിൽ ആദ്യക്ഷത വഹിച്ചു. തുടർന്ന് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ ഐ ജി ജനറൽ സെക്രട്ടറി സാബിക് യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ. പുതിയ ഭാരവാഹികളുടെ കാലാവധി 2027 ഡിസംബർ വരെയാണെന്നു സംഘടന അറിയിച്ചു. സിജിൽ ഖാനെ പ്രസിഡന്റ് ആയും അഖീൽ ഇസ്ഹാഖിനെ ജനറൽ സെക്രട്ടറിയായും മുഖ്സിത് ടി യെ ട്രഷററായും തിരഞ്ഞെടുത്തു.റയ്യാൻ ഖലീൽ, റമീസ് എം പി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. മുഹമ്മദ് അസ്‌ലഹ് എം എം, മുഹമ്മദ് ജുമാൻ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അൻവർ ഇസ്മായിൽ, ബാസിൽ സലീം, ഹാദി റഷീദ്, ജവാദ് കെ എ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് യാസിർ പി വി, ഷംസീർ സി കെ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
യൂത്ത് ഇന്ത്യ കുവൈത്ത് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



