കുവൈത്ത് സിറ്റി: ഈ വർഷത്തെ അവസാന ഉൽക്കാവർഷമായ ‘ലിറ്റിൽ ഡിപ്പർ’ കുവൈത്ത് ആകാശത്ത് ദൃശ്യമായതായി കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഡിസംബർ 23-നായിരുന്നു ഈ ഉൽക്കാവർഷം അതിന്റെ പരമാവധിയിൽ എത്തിയത്. ഡിസംബർ 17 മുതൽ 26 വരെയാണ് ഈ ഉൽക്കാവർഷം അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്.ഡിസംബർ 23-നായിരുന്നു ഏറ്റവും കൂടുതൽ ഉൽക്കകൾ ദൃശ്യമായത്. സാധാരണയായി മണിക്കൂറിൽ 5 മുതൽ 10 വരെ ഉൽക്കകളാണ് കാണാറുള്ളതെങ്കിലും ചില വർഷങ്ങളിൽ ഇത് 25 വരെയാകാറുണ്ടെന്ന് സൊസൈറ്റി തലവൻ ആദിൽ അൽ-സാദൂൻ പറഞ്ഞു. ഉത്തരാർദ്ധഗോളത്തിലെ ‘ലിറ്റിൽ ഡിപ്പർ’ നക്ഷത്രസമൂഹത്തിന്റെ ദിശയിൽ നിന്നാണ് ഈ ഉൽക്കകൾ വരുന്നതായി അനുഭവപ്പെടുക. ഈ വർഷത്തെ ഉൽക്കാവർഷങ്ങളുടെ സീസൺ ഇതിനോടകം അവസാനിച്ചതായും വാനനിരീക്ഷകർ അറിയിച്ചു. വ്യക്തമായ ആകാശമുള്ള നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇവ മികച്ച രീതിയിൽ കാണാൻ സാധിക്കുക.
കുവൈറ്റ് ആകാശത്ത് ഉൽക്കാവർഷമായ ‘ലിറ്റിൽ ഡിപ്പർ’; ഈ വർഷത്തെ അവസാന കാഴ്ച
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



