കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്ത് നടന്ന കവർച്ചശ്രമത്തിന്റെയും കുത്തേറ്റ സംഭവത്തിന്റെയും ഭാഗമായി ഒരു സ്ത്രീയെയും അവരുടെ കൂട്ടാളിയെയും ഹവല്ലി ഗവർണറേറ്റ് അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ഫെലണി കേസ് വിജയകരമായി പരിഹരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.1997-ൽ ജനിച്ച സിറിയൻ പ്രവാസിയാണ് പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിയോടെ രണ്ട് പേർ ചേർന്ന് തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വെള്ളി നിറത്തിലുള്ള ബാഗിലുണ്ടായിരുന്ന 860 കുവൈത്ത് ദിനാർ സ്ത്രീ കവർന്നെടുത്തു. അത് തടയാൻ ശ്രമിച്ചപ്പോൾ അവരുടെ കൂട്ടാളി കത്തി ഉപയോഗിച്ച് ഇടത് തോളിൽ കുത്തിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും രഹസ്യ വിവരങ്ങളും പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ഹവല്ലിയിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ, വാക്കുതർക്കം കുത്തേറ്റ സംഭവത്തിലേക്ക് നയിച്ചതായി ഒരു പ്രതി സമ്മതിച്ചു. സ്ത്രീ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചതായും സമ്മതിച്ചു. തുടർന്ന് കേസും പ്രതികളെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രവാസിയുടെ 860 ദിനാർ തട്ടിയെടുത്തു, തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; സ്ത്രീയും കൂട്ടാളിയും അറസ്റ്റിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



