.ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ലക്ഷ്യ-2026 എന്ന പേരിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.പ്രസിഡന്റ് ശ്രീ ലിപിൻ മുഴക്കുന്ന് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ ശ്രീ വർഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .മുഖ്യാതിഥിയായി കെപിസിസി മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മികച്ച പ്രഭാഷകനുമായ അഡ്വക്കേറ്റ് അബ്ദുൽ റഷീദ് വിപി പങ്കെടുത്തു .കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികളെയും സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടുനിന്ന സിപിഎം നേതാക്കളെയും രൂക്ഷമായ ഭാഷയിൽ അബ്ദുൽ റഷീദ് തുറന്നുകാട്ടി.ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഫ് സർക്കാരിനെ തിരിച്ചു കൊണ്ട് വരാൻ പ്രവാസികളുടെ പിന്തുണയും സഹായവും അതോടൊപ്പം SIR പ്രവർത്തനത്തിൽ ഒഐസിസി കുവൈറ്റ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും കോവിഡ് കാലത്തു ജോലിനഷ്ടപ്പെട്ട പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്നും പ്രവാസി പെൻഷൻ ഏർപെടുത്തുമെന്നും പറഞ്ഞു ഇന്നുവരെ ഒരു തരത്തിലുള്ള പ്രവാസി ക്ഷേമ നടപടികളും കൈകൊള്ളാതെ പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാരിനെതിരെ പ്രവാസികൾ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കണമെന്നും നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി അഡ്വക്കേറ്റ് അബ്ദുൽ റഷീദ് അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡന്റ് ബിഎസ് പിള്ള, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ,ഒ ഐ സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ധിക്ക് അപ്പക്കൻ , നാഷണൽ ജനറൽ സെക്രട്ടറിമാരായ രാമ കൃഷ്ണൻ കള്ളാർ, ഇല്യാസ് പുതുവാച്ചേരി , നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ റെജി കോരുത് , ജിംസൺ ചെറുപുഴ , ജോസഫ് മാത്യു ,രവിചന്ദ്രൻ ചുഴലി , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോബിൻ സണ്ണി ,ജോയിന്റ് കൺവീനർ റിയാസ് പരേത് , ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായസനിൽ തയ്യിൽ ,ശരൺ കോമത് ,ജില്ലാ വെൽഫെയർ സെക്രട്ടറി സുജിത് കായലോട് ,സ്പോർട്സ് സെക്രട്ടറി ബൈജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസരിച്ചു.കണ്ണൂർ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി പി കെ സ്വാഗതവും ട്രെഷറർ ജോബി ആലക്കോട് നന്ദിയും അറിയിച്ചു.
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കൺവെൻഷൻ ലക്ഷ്യ -2026 സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



