കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ മേഖല സംഘടിപ്പിച്ച സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം പ്രൗഢമായി സമാപിച്ചു.കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.“ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ” എന്ന പ്രമേയത്തിൽ നടന്ന പ്രചരണ സമ്മേളനം കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി ഉത്ഘാടനം ചെയ്തു.കെ.ഐ.സി ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ പ്രമേയ പ്രഭാഷണം നടത്തി.മേഖല പ്രസിഡന്റ് ശംസുദ്ധീൻ യമാനി അദ്ധ്യക്ഷത വഹിച്ചു.മേഖല മേഖല നേതാക്കളായ അബ്ദു റസാഖ് ദാരിമി, സുലൈമാൻ ഒറ്റപ്പാലം, ഫാറൂക്ക് കെ എം, ജാസിർ തുടങ്ങിയവർ നേതൃത്വം നൽകി.മേഖല ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും ട്രഷറർ അബ്ദുൽ റഷീദ് കോഡൂർ നന്ദിയും പറഞ്ഞു.
അബ്ബാസിയ മേഖല സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



