കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന്റെ (KWA) 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് അണ്ടൂർ വളപ്പിൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷൈൻ ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഷിബു സി. മാത്യു വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി എബി ജോയ് സ്വാഗതം ആശംസിച്ചു. ലിബിൻ വി.എസ്, ജിഷ മധു, ജെസ്ന മൻസൂർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് രക്ഷാധികാരി ബാബുജി ബത്തേരിയുടെ നേതൃത്വത്തിൽ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ:പ്രസിഡന്റ്: അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്: അലക്സ് മാനന്തവാടി, ജനറൽ സെക്രട്ടറി: എബി ജോയ്, ജോയിന്റ് സെക്രട്ടറി: മഞ്ജുഷ സിബി, ട്രഷറർ: ഷിബു സി. മാത്യു ,ജോയിന്റ് ട്രഷറർ: ഷിനോജ് ഫിലിപ്പ്, സോഷ്യൽ വെൽഫെയർ കൺവീനർ: ജസ്റ്റിൻ ജോസ് ,സോഷ്യൽ വെൽഫെയർ ജോ. കൺവീനർ:അസൈനർ പി സ്, ആർട്സ് കൺവീനർ: ജിഷ മധു, സ്പോർട്സ് കൺവീനർ: ലിബിൻ വി.എസ്, മീഡിയ കൺവീനർ: മൻസൂർ അലി, വനിതാവേദി കൺവീനർ: ജെസ്ന മൻസൂർ, വനിതാവേദി സെക്രട്ടറി: ടോംസി ജോണിഏരിയ കൺവീനർമാർ:ഫഹാഹീൽ (സോൺ 1): ഷൈൻ ബാബു, രാജേഷ് എം.ആർ. ,അബ്ബാസിയ (സോൺ 2): വിനീഷ് ജോർജ്, സ്മിജോഷ് ചുമ്മാർ. ,സാൽമിയ (സോൺ 3): സനീഷ് മാത്യു, ഷിജി ജോസഫ്., ഫർവാനിയ (സോൺ 4): മനോജ് രാജപ്പൻ, അനിൽ എൽദോ.വരും വർഷങ്ങളിൽ കുവൈറ്റിലെ വയനാട് സ്വദേശികളുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന് പുതിയ ഭാരവാഹികൾ; അജേഷ് സെബാസ്റ്റ്യൻ പ്രസിഡന്റ്, എബി ജോയ് ജനറൽ സെക്രട്ടറി, ഷിബു സി മാത്യു ട്രെഷറർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



