കുവൈത്ത്: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (PPF) കുവൈത്തിന്റെ ജനറൽ സെക്രട്ടറിയായ ഷാജി മഠത്തിൽ കുവൈത്തിലെ പ്രൊഫഷണൽ സമൂഹത്തെ പ്രതിനിധീകരിച്ച് അഞ്ചാമത് ലോക കേരള സഭയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് അറിയിച്ചു.2026 ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന അഞ്ചാമത് ലോക കേരള സഭ, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.125ഓളം രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളി പ്രതിനിധികൾ ലോക കേരള സഭയുടെ ഭാഗം ആകുന്നു എന്നതാണ് അഞ്ചാം സമ്മേളനത്തിൻറെ പ്രത്യേകത. പ്രവാസി മലയാളികളുടെ സംഭാവനകൾ, പ്രശ്നങ്ങൾ, ആശങ്കകൾ എന്നിവ ചർച്ച ചെയ്യുന്നതിനൊപ്പം കേരളവും പ്രവാസ സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാണിത്.കേരള സർക്കാരും നോർക്ക വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് പ്രവാസ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ ആണ് ശ്രീ ഷാജി മഠത്തിലിനെ ക്ഷേണിച്ചിരിക്കുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന ആശയങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും നവകേരള സൃഷ്ടിയിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നു സഭ വിശ്വസിക്കുന്നു.കേരളത്തിന്റെ ഭാവി വിഭാവനം ചെയ്യുന്നതിനുള്ള ഒരു സുപ്രധാന വേദിയാണ് ലോക കേരള സഭ, കൂടാതെ ഈ ആഗോള പ്രവാസി സമൂഹത്തിലേക്ക് ക്ഷണിക്കപ്പെടുന്നത് പ്രൊഫഷണൽ മികവിനും സാമൂഹിക ഇടപെടലിനുമുള്ള പിപിഎഫിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.
പി.പി.എഫ്. കുവൈത്ത് ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ ലോക കേരള സഭയിൽ കുവൈത്തിലെ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



