കുവൈത്ത്: ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് സ്വദേശിയായ മുബഷിർ (26) ആണ് മരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ ചികിത്സ ലഭിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് മാസം മുൻപാണ് കുവൈത്തിൽ എത്തിയത്. ആറുമാസം മുൻപാണ് വിവാഹം കഴിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ യുവാവ് മരിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



