HomeCommunityആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) സുനിത രവിക്ക് യാത്രയയപ്പ് നൽകി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) സുനിത രവിക്ക് യാത്രയയപ്പ് നൽകി

spot_img

കുവൈറ്റ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) വനിതാ വേദിയുടെ മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി സുനിത രവിക്ക് AJPAK ഊഷ്മളമായ യാത്രയയപ്പ് നൽകി.AJPAK പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരികളായ ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനിൽ വള്ളിക്കുന്നം, സംഘടനാ ചുമതല വഹിക്കുന്ന ലിബു പായിപ്പാടൻ,അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എ.ഐ. കുര്യൻ, ജെ. ജോർജ്, വൈസ് പ്രസിഡന്റ് ജീജോ കായംകുളം, വനിതാ വേദി ചെയർപേഴ്സൺ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി കീർത്തി സുമേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.AJPAK ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ സ്നേഹോപഹാരമായ മൊമെന്റോ പ്രസിഡന്റ് രാജീവ് നടുവിലെമുറി ശ്രീമതി സുനിത രവിക്ക് കൈമാറി.കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയോടൊപ്പം സാമൂഹ്യബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തിച്ച ശ്രീമതി സുനിത രവിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിക്കുകയും, അവരുടെ പ്രവാസജീവിതത്തിന് അർത്ഥവത്തായ സമാപനവും ഭാവി ജീവിതത്തിന് എല്ലാ വിധ ആശംസകളും നേർന്നു.AJPAK നേതാക്കളായ പ്രജീഷ് മാത്യു, ജോൺ തോമസ് കൊല്ലകടവ്, സുമേഷ് കൃഷ്ണൻ, സാം ആന്റണി, സജീവ് കായംകുളം, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വഗീസ്, സുരേഷ് കുമാർ കെ.എസ്., അജിത് തോമസ് കണ്ണമ്പാറ, ശരത് കുടശനാട്, രതീഷ് കുട്ടൻപേരൂർ, ബിജു മാത്യു, ദിവ്യ സേവിയർ, അനിത അനിൽ, ലക്ഷ്മി സജീവ്, ബിന്ദു ജോൺ, ജയ ജീജോ, ഐബി, ദേവി അജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.AJPAK-ുമായി നീണ്ട കാലയളവിൽ പ്രവർത്തിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും അവസരം നൽകിയതിനും, ഊഷ്മളമായ യാത്രയയപ്പ് ഒരുക്കി സ്മരണിക നൽകി ആദരിച്ചതിനും ശ്രീമതി സുനിത രവി നന്ദി പ്രകടിപ്പിച്ച് മറുപടി പ്രസംഗം നടത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!