HomeINDIAഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ; കേരളം സ്‌തംഭിക്കും

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ; കേരളം സ്‌തംഭിക്കും

Google search engine

ന്യൂഡൽഹി: കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽ കേരളം മുഴുവനായി സ്‌തംഭിക്കുമെന്നാണ് സൂചന.

10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 30 കോടിയലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്‌റ്റോറുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ, ആംബുലൻസ് എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്‌കൂൾ, കോളജ്, പൊതു ഗതാഗതം എന്നിവയെല്ലാം പണിമുടക്കിൽ ഉൾപ്പെടും. കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡ് റദ്ദാക്കണം, വൈദ്യുതി ഭേദഗതി ബിൽ, ഡ്രാഫ്റ്റ് ബിൽ എന്നിവ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!