HomeGULFകുവൈറ്റിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി കത്തോലിക്കാ സഭ, പുണ്യറമദാനിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തു.

കുവൈറ്റിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി കത്തോലിക്കാ സഭ, പുണ്യറമദാനിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തു.

Google search engine

കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസത്തെ വരവേൽക്കുന്നതിനും ക്രൈസ്തവരുടെ 40 ദിവസത്തെ വലിയ നോമ്പിന്റെ തുടക്കത്തോടും അനുബന്ധിച്ച് കുവൈറ്റിലെ കത്തോലിക്കാ സഭ മാനുഷികമായ ഒരു വലിയ മാതൃക മുന്നോട്ടുവെച്ചു. കുവൈറ്റ് സമൂഹത്തിന്റെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഭാഗമായാണ് സഭ ഈ പ്രത്യേക കാരുണ്യ പദ്ധതി സംഘടിപ്പിച്ചത്.

കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലിന് മുന്നിൽ മഗ്രിബ് നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് സഭയുടെ വക്താവ് ഫാദർ സുലൈമാൻ ഹൈഫാവിയും മറ്റ് വൈദികരും ചേർന്ന് വഴിയാത്രക്കാർക്ക് ഈന്തപ്പഴവും വെള്ളവും വിതരണം ചെയ്തു.ആചാരങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും റംസാൻ നോമ്പും ക്രൈസ്തവരുടെ വലിയ നോമ്പും ഒരേസമയം വരുന്നത് ദൈവത്തിലേക്ക് മടങ്ങാനും ഹൃദയശുദ്ധി വരുത്താനും ഉള്ള ആഹ്വാനമാണെന്ന് സഭ വ്യക്തമാക്കി. വിവിധ മതവിശ്വാസികൾക്കിടയിൽ പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവും നിലനിൽക്കുന്ന കുവൈറ്റിന്റെ മാതൃകാപരമായ പങ്കിനെ ഈ നീക്കം അടിവരയിടുന്നു. പ്രാർത്ഥന, പശ്ചാത്താപം, കാരുണ്യം, മാനവിക സേവനം എന്നിവയിലാണ് എല്ലാ വ്രതാനുഷ്ഠാനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫാദർ ഹൈഫാവി ഓർമ്മിപ്പിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!