HomeCommunityനാടകപ്രവർത്തകനും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റുമായ സനൽകുമാർ അന്തരിച്ചു

നാടകപ്രവർത്തകനും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റുമായ സനൽകുമാർ അന്തരിച്ചു

spot_img

കുവൈത്ത് സിറ്റി : കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയും, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന സനൽകുമാർ (50) നിര്യാതനായി. എറണാകുളം പെരുമ്പാവൂർ, വളയഞ്ചിറങ്കര സ്വദേശിയാണ്. മലയാളം മിഷന്റെ ഭാരവാഹി എന്ന നിലയിൽ കുവൈറ്റിലെ മിഷൻ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു വരികയായിരുന്നു. കുവൈത്തിലെ കലാ സാംസ്കാരികവേദികളിൽ സുപരിചിതനായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. സംസ്കാര ചടങ്ങ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് വളയഞ്ചിറങ്കര വീട്ടു വളപ്പിൽ നടക്കും. ഭാര്യ – മീര, മക്കൾ – അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ, പിതാവ് – പരേതനായ ഗോപി കേട്ടെത്ത്, മാതാവ് – ശാന്ത, സഹോദരങ്ങൾ – സംഗീത്, കവിത.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!