HomeCommunityഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) സൗജന്യ മെഡികൽ ക്യാമ്പ്‌ ഫെബ്രുവരി 13ന്

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) സൗജന്യ മെഡികൽ ക്യാമ്പ്‌ ഫെബ്രുവരി 13ന്

spot_img

ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ മെട്രോ മെഡികൽ ഗ്രൂപ്പുമായ്‌ ചേർന്ന് ഫെബുവരി സൗജന്യ മെഡികൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതായ്‌ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 13നു വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക്‌ 2:30വരെ സാൽമിയ ബ്ലോക്ക്‌ -3 ഇൽ ഉള്ള മെട്രോ മെഡികൾ ക്ലിനിക്കിൽ ആണു ക്യാമ്പ്‌. ഓൺലൈൻ രെജിസ്റ്റർ ചെയ്തവർക്കും നേരിട്ട്‌ വരുന്നവർക്കും പങ്കെടുക്കാൻ അവസരം ഉണ്ട്‌. മുൻകൂർ രെജിസ്റ്റർ ചെയ്തവർക്കായ് വിവിധ ഏരിയകളിൽ നിന്ന്‌ ട്രാൻസ്പോർട്ട്‌‌ സൗകര്യം ഏർപ്പെടുത്തിയതായും ജെന. സെക്രെട്ടറി ബിനു യോഹന്നാൻ അറിയിച്ചു. ഫാസ്റ്റിങ്‌ ബ്ലഡ്‌ ഷുഗർ, ബിപി പരിശോധന, കൊളസ്ട്രോൾ പരിശോധന, ബിഎംഐ , നേത്ര പരിശോധന , ഡോക്ടർ കൺസൽട്ടേഷൻ (ജെനറൽ ഫിസിഷ്യൻ, പീഡിയാട്രിക്ക്സ്‌, ഇന്റേർണ്ണൽ മെഡിസിൻ, ഒപ്‌താൽമോളജി, ഈഎൻടി) എന്നിവ സൗജന്യമായ്‌ നടത്താവുന്നതാണു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌‌ സ്പെഷ്യൽ ഡിസ്കൗണ്ടുകളോടെ പ്രൊസ്സീജ്യർ (ഇഎൻടി) 20%, ഇസിജി 50% ‌, കണ്ണടകൾക്ക്‌ 50% , ‌ ജെനറൽ പ്രൊസ്സീജ്യർ 20% , ‌ മെഡിസിനുകൾക്ക്‌ 15% എന്നിവരും മെട്രോ മാനേജ്‌മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ക്യാമ്പിനോടനുബന്ധിച്ച്‌ ആവശ്യകാർക്ക്‌ നോർക്ക കാർഡ്‌, പ്രവാസി ക്ഷേമനിധി, നോർക്ക അപകട ഇൻഷുറൻസ്‌ പോളിസി എന്നിവയ്ക്ക്‌ അപേക്ഷ സമർപ്പിക്കാനും ജികെപിഎ അവസരം ഒരുക്കുന്നതായ്‌ ചാപ്റ്റർ പ്രസിഡന്റ്‌‌ ജസ്റ്റിൻ ജോസ്‌ അറിയിച്ചു. ബന്ധപ്പെടേണ്ട നംബറുകൾ : 65181004 / 50346848 / 66445023 / 41121481 / 97683916 / 50489472 / 51275579

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!