കളമശേരി: എറണാകുളം കളമശേരി എച്ച്എംടി കോളനിയിൽ വൻ തീപിടിത്തം. ഹോം ഡിസൈൻ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികൾ അപകട സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സോഫാ നിർമാണ യൂണിറ്റാണ് ഹോം ഡിസൈൻ. സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള വീട്ടിലേക്കും തീ പടർന്നതായി വിവരമുണ്ട്. ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


