HomeGULFഎയർസ്പേസ് നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് 4.5 ടൺ പച്ചക്കറി–പഴങ്ങൾ കുവൈത്തിലേക്ക് എത്തിച്ച് ജസീറ എയർവേയ്സ്

എയർസ്പേസ് നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് 4.5 ടൺ പച്ചക്കറി–പഴങ്ങൾ കുവൈത്തിലേക്ക് എത്തിച്ച് ജസീറ എയർവേയ്സ്

spot_img

കുവൈത്ത്സിറ്റി: പ്രാദേശിക സാഹചര്യങ്ങളാൽ നിലനിൽക്കുന്ന എയർസ്പേസ് നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ആവശ്യവസ്തുക്കളുടെ വിതരണം തുടരാൻ ജസീറ എയർവേയ്സ് പുതിയ വിതരണ മാർഗം ആരംഭിച്ചു. സൗദി അറേബ്യയിലെ അൽ ഖൈസുമാ (Al Qaisumah) വിമാനത്താവളം വഴി കുവൈത്തിലേക്ക് പ്രധാന ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വിതരണ ശൃംഖലയാണ് കമ്പനി സ്ഥാപിച്ചത്.

ഈ പുതിയ സംവിധാനത്തിലൂടെ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് 4.5 ടൺ പഴങ്ങളും പച്ചക്കറികളും കുവൈത്തിലേക്ക് വിജയകരമായി എത്തിച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. ചെന്നൈയിൽ നിന്ന് കാർഗോ വിമാനത്തിൽ അൽ ഖൈസുമാ വിമാനത്താവളത്തിലെത്തിച്ച ചരക്ക് പിന്നീട് റോഡ് വഴി കുവൈത്തിലേക്ക് കൊണ്ടുവന്നു. എയർസ്പേസ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും വേഗത്തിൽ നശിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ ഇതിലൂടെ സാധിച്ചു.

അൽ ഖൈസുമാ വഴി സ്ഥാപിച്ച പുതിയ വിതരണ മാർഗം കുവൈത്തിലെ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന്. ദേശീയ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം നടപടികൾ ശക്തിപ്പെടുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ജസീറ എയർവേയ്സ് സിഇഒ പ്രതാൻ ബസുബതി പറഞ്ഞു.പ്രാദേശിക വെല്ലുവിളികളും പ്രവർത്തന തടസ്സങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ വിതരണ ശൃംഖല നിലനിർത്താനുള്ള ജസീറ എയർവേയ്സിന്റെ ശ്രമം ഈ നീക്കം വ്യക്തമാക്കുന്നു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!