കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം.18കാരി മറിയം ജുമൈലയാണ് പിതാവിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം. ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു.


