HomeINDIAKeralaകൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

spot_img

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങൾ സർവീസ് റദ്ദാക്കി. ദുബായിയുടെ അഞ്ചു വിമാനങ്ങൾ സർവീസ് തുടങ്ങി. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകൾ പുനരാംരംഭിച്ചിട്ടുണ്ട്.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക്​ കടന്നുപോകാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക്​ സർവിസ്​ നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച്​അഞ്ച്​മുതൽ ഏഴുവരെ റാസൽഖൈമയിൽ നിന്നും തിരിച്ചും​ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്​പ്രത്യേക സർവിസുകൾ​നടത്തുമെന്ന് അറിയിച്ചിരുന്നു. കൊച്ചിയിൽ നിന്ന്​വൈകിട്ട്​4.25ന്​പുറപ്പെട്ട്​8.55 റാസൽഖൈമയിൽ എത്തും

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!