കുവൈത്ത്: ഇന്ന് വൈകുന്നേരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ഡ്രോണുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തെ ബാധിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.
പ്രതിസന്ധി ആരംഭിച്ചതിനുശേഷം നിലവിലുള്ള അടിയന്തര പ്രവർത്തന പദ്ധതിപ്രകാരം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൂർണ ഏകോപനത്തോടെ സംഭവത്തെ കൈകാര്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

