HomeINDIAതമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ

തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ

spot_img

കൊച്ചി: തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുൻപ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ നിന്ന് കണ്ടെത്തി കുടുംബത്തിനൊപ്പം അയച്ച് പൊലീസ്. 39കാരിയായ നാഗർകോവിൽ സ്വദേശിനിയെയാണ് പൊലീസ് ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബിൽനിന്ന് കണ്ടെത്തിയത്. രാത്രി 10 മണിയോടെ വൈറ്റില ഹബ്ബിൽ കരഞ്ഞിരിക്കുകയായിരുന്ന യുവതിയെ കണ്ട് അസ്വാഭാവികത തോന്നിയ ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കൺട്രോൾ റൂം സംഘം ഇടപെടുകയും ഇവരെ വനിതാ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

ഇവർക്ക് സ്വന്തം പേരും താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരും മാത്രമേ ഓർമയിൽ ഉണ്ടായിരുന്നുള്ളു. യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ താമസസ്ഥലത്തെത്തിയ പൊലീസ് ഇവിടെ നിന്നും ആധാർ കാർഡും ഫോണും ബാഗും ആടക്കമുള്ള സാധനങ്ങൾ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈലിൽനിന്ന് ലഭിച്ച നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടു. ഇത് യുവതിയുടെ മുൻ ഭർത്താവിന്റെ നമ്പറായിരുന്നു. ഇരുവരും ബന്ധം വേർപിരിഞ്ഞതാണെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ഇയാളിൽ നിന്നും യുവതിയുടെ രക്ഷിതാക്കളുടെ നമ്പർ ലഭിച്ച പൊലീസ് ഇവരുമായി ബന്ധപ്പെടുകയായിരുന്നു. ഇവരിൽ നിന്നാണ് യുവതിയെ കാണാതായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് നാഗർകോവിൽ പൊലീസ് കേസ് എടുത്തിരുന്നുവെന്നും മനസിലായത്.

യുവതി കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ച കുടുംബം ദിവസങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാതെ തിരിച്ച് മടങ്ങുകയായിരുന്നു. പൊലീസിന്റെ ഇടപെടലിന് പിന്നാലെ കുടുംബമെത്തി യുവതിയുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!