HomeGULFധൈര്യമായി കുടിക്കാം; കുവൈറ്റിലെ കുടിവെള്ളം ഉന്നതനിലവാരം പുലർത്തുന്നതെന്ന് മന്ത്രാലയം

ധൈര്യമായി കുടിക്കാം; കുവൈറ്റിലെ കുടിവെള്ളം ഉന്നതനിലവാരം പുലർത്തുന്നതെന്ന് മന്ത്രാലയം

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉൽപ്പാദിപ്പിക്കുന്ന കുടിവെള്ളം അതീവ ഗുണനിലവാരമുള്ളതാണെന്നും ഇത് പൂർണ്ണമായും സുരക്ഷിതമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് രാജ്യത്ത് കുടിവെള്ളം ശുദ്ധീകരിക്കുന്നത്. വിപണിയിൽ എത്തുന്നതിന് മുമ്പ് ഇത് നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുനൽകി.നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കുപ്പിവെള്ളം അനാവശ്യമായി വാങ്ങി ശേഖരിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയം ബോധവൽക്കരണ കുറിപ്പിലൂടെ അറിയിച്ചു. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണ്.

ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ ആധുനികമായ പരിശോധനാ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ കുടിവെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചോ ഗുണനിലവാരത്തെക്കുറിച്ചോ ആകുലപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.പരിഭ്രാന്തരായി വലിയ തോതിൽ വെള്ളം ശേഖരിക്കുന്നത് വിപണിയിൽ കൃത്രിമമായ ക്ഷാമമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ എന്നും, എല്ലാവർക്കും ആവശ്യമായ വെള്ളം ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!