HomeGULFപ്രവാസികളുടെ അഡ്രസ്സ് രജിസ്ട്രേഷനിൽ പുതിയ നിബന്ധന.

പ്രവാസികളുടെ അഡ്രസ്സ് രജിസ്ട്രേഷനിൽ പുതിയ നിബന്ധന.

spot_img

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് റെസിഡൻഷ്യൽ അഡ്രസ്സ് രജിസ്റ്റർ ചെയ്യുന്നതിനുള്ള “സാഹെൽ” (Sahel) ആപ്പിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

പുതുക്കിയ നടപടിക്രമം പ്രകാരം, അഡ്രസ് രജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ സഹേൽ വഴി പ്രോപ്പർട്ടി ഉടമയ്ക്ക് തൽക്ഷണ അറിയിപ്പ് ലഭിക്കും. ഉടമ അംഗീകരിച്ചുകഴിഞ്ഞാൽ, അപേക്ഷകന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും, ഇതിലൂടെ നടപടികൾ കൂടുതൽ ഔദ്യോഗികവും സുതാര്യവുമാകുമെന്ന് PACI വ്യക്തമാക്കി.

ഡാറ്റയുടെ കൃത്യത ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ പാർട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി ഈ പുതുക്കൽ നടപ്പിലാക്കിയതാണെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!