HomeGULFഇൻസ്റ്റാൾമെന്റ് ഫോൺ, ഇൻസ്റ്റന്റ് ക്യാഷ്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ഇൻസ്റ്റാൾമെന്റ് ഫോൺ, ഇൻസ്റ്റന്റ് ക്യാഷ്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി ഗഡുക്കളായോ കരാറുകളുടെ അടിസ്ഥാനത്തിലോ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് പെട്ടെന്ന് പണം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ അക്കൗണ്ടുകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമവിരുദ്ധ ഇടപാടുകളിൽ പൗരന്മാരോ പ്രവാസികളോ അകപ്പെടരുതെന്ന് അധികൃതർ വ്യക്തമാക്കി.

വിലകൂടിയ ഫോണുകൾ ഇളവുകളോടെയോ ഗഡുക്കളായോ വാങ്ങി വിപണിവിലയേക്കാൾ 40 ശതമാനത്തോളം കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാർക്ക് കൈമാറി പെട്ടെന്ന് പണം നൽകാമെന്നാണ് ഇത്തരം സംഘങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലഭിക്കുന്ന തുകയേക്കാൾ വലിയ തുക രേഖപ്പെടുത്തുന്ന കരാറുകളിൽ ഉപഭോക്താക്കൾ ഒപ്പിടേണ്ടി വരുന്നു. ഇത് വഞ്ചനാ കുറ്റങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്കും ഇടയാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇടപാടുകളുടെ സ്വഭാവം പൂർണ്ണമായി മനസ്സിലാക്കാതെ ഇതിൽ പങ്കാളികളാകുന്നവർ പോലും കനത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

വ്യവസ്ഥകൾ ലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും ഓൺലൈൻ അക്കൗണ്ടുകളും കണ്ടെത്താൻ വാണിജ്യ മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെയും സഹകരണത്തോടെ കർശന നിരീക്ഷണം നടത്തിവരികയാണ്. കുറ്റക്കാരായ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്യുക, സ്ഥാപനങ്ങൾ അടപ്പിച്ചുപൂട്ടുക, പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുക തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!