HomeGULFകുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷയും ഉൾപ്പെടുത്താൻ നീക്കം; വിദ്യാർഥികൾക്ക് പുതിയ പഠനാവസരം

കുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷയും ഉൾപ്പെടുത്താൻ നീക്കം; വിദ്യാർഥികൾക്ക് പുതിയ പഠനാവസരം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നത്.കുവൈത്തും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും വിദ്യാർഥികൾക്ക് കൂടുതൽ വിദേശഭാഷകൾ പഠിക്കാൻ അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി.പദ്ധതി പ്രകാരം ചൈനീസ് ഭാഷ സ്കൂളുകളിൽ ഐച്ഛിക വിഷയമായി ഉൾപ്പെടുത്താനാണ് ആലോചന.സെക്കൻഡറി വിദ്യാഭ്യാസത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പഠനവിഭാഗ സമ്പ്രദായത്തിൽ വിദേശഭാഷകൾക്കായി പ്രത്യേക വിഭാഗം ആരംഭിക്കാനും അതിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

ഇതോടൊപ്പം കുവൈത്തിന്റെയും ചൈനയുടെയും ചരിത്രം, ഭൂമിശാസ്ത്രം, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു.വിദ്യാഭ്യാസ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനായി അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ, ശില്പശാലകൾ, വാർഷിക പരിശീലന കോഴ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്.

ആഗോളതലത്തിലെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർഥികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുകയും അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.അതേസമയം, ചൈനീസ് ഭാഷ പഠനം ആരംഭിക്കുന്ന തീയതിയും നടപ്പാക്കൽ സംബന്ധിച്ച അന്തിമ തീരുമാനവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!