HomeGULFകുവൈത്തിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ അമിത ഫീസ് ഈടാക്കിയാൽ പരാതി നൽകാം; പുതിയ ഓൺലൈൻ സേവനവുമായി മാൻപവർ...

കുവൈത്തിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ അമിത ഫീസ് ഈടാക്കിയാൽ പരാതി നൽകാം; പുതിയ ഓൺലൈൻ സേവനവുമായി മാൻപവർ അതോറിറ്റി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളും കമ്പനികളും നിയമാനുസൃത പരിധിയിലധികം ഫീസ് ഈടാക്കുകയോ പണം സ്വീകരിച്ചതിന് രസീത് നൽകാതിരിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് പരാതി നൽകാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

തൊഴിൽനിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി റിപ്പോർട്ട് മീ’ (Report Me) എന്ന പുതിയ ഇലക്ട്രോണിക് സേവനമാണ് അതോറിറ്റി അവതരിപ്പിച്ചിരിക്കുന്നത്.കുവൈത്തിലെ സഹേൽ ആപ്ലിക്കേഷൻ വഴി ഈ സേവനം ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാം.ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പരിധി ലംഘിക്കുന്ന ഓഫീസുകൾക്കെതിരെയും പണം വാങ്ങിയ ശേഷം രസീത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയും പരാതി നൽകാൻ സാധിക്കും.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുക, തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന മറ്റ് സംഭവങ്ങളും പൊതുജനങ്ങൾക്ക് ഈ സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യാം.റിക്രൂട്ട്മെന്റ് മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരിശോധനകളും നിരീക്ഷണവും ശക്തമാക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!