HomeGULFകുവൈത്തിലെ മൂന്ന് പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടേക്കും; ഒക്ടോബർ 21ന് എട്ട് മണിക്കൂർ അറ്റകുറ്റപ്പണി

കുവൈത്തിലെ മൂന്ന് പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടേക്കും; ഒക്ടോബർ 21ന് എട്ട് മണിക്കൂർ അറ്റകുറ്റപ്പണി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ മൂന്ന് പ്രദേശങ്ങളിൽ ഒക്ടോബർ 21 ബുധനാഴ്ച ജലവിതരണത്തിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.ബയാൻ വാട്ടർ ടവേഴ്സിലെ ഡി2 ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ജലവിതരണത്തിൽ കുറവുണ്ടാകാൻ സാധ്യതയുള്ളത്.ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹവല്ലി, ജാബ്രിയ, ബയാൻ ബ്ലോക്ക് രണ്ട് എന്നീ പ്രദേശങ്ങളിലാണ് ജലവിതരണത്തിന്റെ സമ്മർദം കുറയാൻ സാധ്യതയുള്ളത്.ഈ പ്രദേശങ്ങളിലെ താമസക്കാർ ആവശ്യമായ വെള്ളം മുൻകൂട്ടി സംഭരിച്ച് മുൻകരുതൽ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ജലവിതരണത്തിൽ തടസ്സം നേരിടുന്നവർക്ക് മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 152 ൽ ബന്ധപ്പെടാവുന്നതാണ്.അറ്റകുറ്റപ്പണികളുമായി സഹകരിക്കുന്ന പൊതുജനങ്ങൾക്ക് മന്ത്രാലയം നന്ദി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!