കാസറഗോഡ് : കുവൈറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി നടപ്പിലാക്കുന്ന കാസറഗോഡ് മുൻ എം.എൽ.എ കാസറഗോഡ് വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി തുടക്കം കുറിക്കുകയും ചെയ്ത ടി.എ ഇബ്രാഹിം മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം, കാസറഗോഡ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് അധ്യക്ഷതയിൽ കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറർ മുനീർ ഹാജി, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടംമ്പില്ലത്ത്, ടി ഇ മുഖ്താർ, മുഹമ്മദ് കുഞ്ഞി, അലി തുപ്പക്കൽ, മിയാദ് തളങ്കര, അബ്ദുള്ള പൈക്ക ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള കടവത്ത് സ്വാഗതവും ഇസ്മായിൽ ബെവിഞ്ച നന്ദിയും പറഞ്ഞു.



