HomeINDIAസേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി

spot_img

ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്സിൻ്റെ’ മറവിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ശക്തമായ നടപടി. തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം നടന് ലഭിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി.സേവ് ബോക്സ് ആപ്പിൻ്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടന് ലഭിച്ച വലിയൊരു തുക നിക്ഷേപകരെ വഞ്ചിച്ച് നേടിയെടുത്തതാണെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ ജയസൂര്യയെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസിൽ ജയസൂര്യയെ പ്രതി ചേർത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം ഒരു കോടി രൂപ എത്തിയതായി ഇഡി കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ സാദിഖ് റഹീമിൻ്റെ അക്കൗണ്ടിൽ നിന്നാണ് ഈ തുക കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാൽ, കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ് ഇതെന്നാണ് ജയസൂര്യ നൽകിയ മൊഴി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!