HomeCommunitySMCA കുവൈറ്റ് എക്ക്യൂമെനിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചു

SMCA കുവൈറ്റ് എക്ക്യൂമെനിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചു

Google search engine

കുവൈറ്റ് സിറ്റി : SMCA കുവൈറ്റ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാർത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന സഭകളുടെ എക്ക്യൂമെനിക്കൽ കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടു. മാർത്തോമ്മാ നസ്രാണികളുടെ പൊതു പൈതൃകം: ഇന്നത്തെ തുടർച്ചകൾ എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തിയ കേന്ദ്ര കൾച്ചറൽ കൺവീനർ ശ്രീ രാജേഷ് ജോർജ് കൂത്രപ്പള്ളി ഒരേ വിശ്വാസ പൈതൃകത്തിന്റെ അവകാശികളായവർ പലതായി തിരിഞ്ഞു നിൽക്കുമ്പോഴും തങ്ങളുടെ പിതാവിന്റെ വിശ്വാസ പ്രഘോഷണം ഏറ്റു ചൊല്ലുന്നതിൽ അവർ ഒറ്റക്കെട്ടാണ് എന്ന് അടിവരയിട്ടു പറഞ്ഞു. മാർത്തോമാ നസ്രാണി പാരമ്പര്യം പേറുന്ന മറ്റു ക്രൈസ്തീയ സഭകളുടെയും പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. സെന്റ് . മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചു വികാരി ബഹു. Fr. അരുൺ ബോസ്, സെന്റ്. ജോർജ് ഓർത്തോഡോസ് ചർച്ചു സഹ വികാരി ബഹു. Fr. ജോബിൻ യോഹന്നാൻ, സെന്റ് ഡാനിയേൽ കോംബോനി ഇടവക സഹ വികാരി ബഹു. Fr. ജയന്ത് OCD എന്നിവർ നടത്തിയ പ്രഭാഷണത്തിൽ സഭാ സമൂഹങ്ങൾ ഏക ദൗത്യവാഹകരും , പാരമ്പര്യ സംരക്ഷണത്തിലും , വിശ്വാസം പ്രഘോഷണത്തിലും ഒരുമിച്ചു പ്രവർത്തിക്കണം എന്ന സന്ദേശം ഉടലെടുത്തു. സമ്മേളനത്തിന്റെ സമാപന സന്ദേശത്തിൽ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും ദൈവസ്നേഹവും മാതൃകായാക്കികൊണ്ട്. പ്രവാസ ജീവിതത്തിൽ പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും സഭാ മക്കൾ സഹവസിക്കുന്നതിനെ SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് അഭിനന്ദിച്ചു. കുവൈറ്റിൽ ഇദം പ്രദമമായി സംഘടിപ്പിക്കപ്പെട്ട എക്യൂമെനിക്കൽ സമ്മേളനം കുവൈറ്റിലെ മാർത്തോമ്മാ നസ്രാണി സമുദായം തമ്മിലുള്ള ഐക്യവും കൂട്ടായ്മയും ദൃഢമാക്കിയതായും, ക്രൈസ്തവ പൈതൃകവും സംസ്‌കാരപരമ്പര്യവും പുതുതലമുറക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടും വിലയിരുത്തപ്പെടുന്നു. ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ട്രഷറർ ശ്രീ മാർട്ടിൻ പടുവൻ നന്ദി രേഖപെടുത്തി. വൈസ് പ്രസിഡന്റ് ജോണ ജോർജ്, ജോയിന്റ് സെക്രട്ടറി ശ്രീ ജോൺ ജോജു, ഓഫീസ് സെക്രട്ടറി ശ്രീ ജുബിൻ മാത്യു, ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ പ്രിൻസ് ജോസഫ്, ആർട്സ് കമ്മിറ്റി കൺവീനർ ശ്രീ ഷിജോ വര്ഗീസ് അംഗങ്ങളായ ശ്രീ ഷിന്ടോ ജോർജ്, ശ്രീ വിനീത് വിൻസെന്റ്, ശ്രീ റെജി തട്ടാരടി, കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ശ്രീ ജോർജ്കുട്ടി ജോസഫ്, ശ്രീ മാത്യു ഫിലിപ്പ്, ശ്രീ മാത്യൂസ് പാലുകുന്നേൽ, സോഷ്യൽ വെൽഫയർ കമ്മിറ്റി കൺവീനർ ശ്രീ ജോർജ് മാനുവൽ അംഗങ്ങളായ ശ്രീ സുനിൽ തൊടുക, ശ്രീ ജോസഫ് അറക്കൽ ശ്രീ മനോജ് ദേവസ്യ, ശ്രീ പത്രോസ് ചെങ്ങനിയാടൻ, മീഡിയ കമ്മിറ്റി അംഗം ശ്രീ ഷാജു ദേവസ്യ SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ വിമൻസ് വിങ് പ്രസിഡന്റ് ശ്രീമതി റിൻസി തോമസ്, ഏരിയ കൺവീനർമാരായ ശ്രീ ബൈജു ജോസഫ്, ശ്രീ ജിം തോമസ്, ശ്രീ പ്രിൻസ് ജോസഫ്, ശ്രീ ബിജു ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, വാർഡ് പ്രതിനിധികൾ കുടുംബ യൂണിറ്റ് ലീഡേഴ്‌സ് എന്നിവർ പരിപാടികളുടെ നേതൃത്വം വഹിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!