HomeGULFസൗദി ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ച് കുവൈത്ത് എയർവേയ്സ്

സൗദി ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ച് കുവൈത്ത് എയർവേയ്സ്

spot_img

കുവൈത്ത്സിറ്റി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന പുതിയ സേവനം കുവൈത്ത് എയർവേയ്സ് ആരംഭിച്ചു. ടിക്കറ്റ് ബുക്കിംഗിനൊപ്പം തന്നെ യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ സേവനം കുവൈത്ത് എയർവേയ്സിന്റെ സെയിൽസ് ഓഫീസുകളിലൂടെയും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും ലഭ്യമാകുമെന്ന് അറിയിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പങ്കുവച്ച വിവരമനുസരിച്ച്, ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വെള്ള പശ്ചാത്തലത്തിലുള്ള വ്യക്തിഗത ഫോട്ടോ, സിവിൽ ഐഡി കാർഡ്, പാസ്‌പോർട്ട് പകർപ്പ് എന്നിവ ആവശ്യമാണ്.സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക് വിസ നടപടികൾ ലളിതമാക്കുകയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ സേവനത്തിന്റെ ലക്ഷ്യമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!