കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് (KDA)യുടെ 2026 വർഷത്തേക്കുള്ള കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി പ്രമോദ് ആർ.ബി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജി കെ.വി വാർഷിക റിപ്പോർട്ടും ട്രഷറർ ഹനീഫ് സി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.രക്ഷാധികാരികളായ നജീബ് ടി.കെ, സിറാജ് എരഞ്ഞിക്കൽ, മഹിളാവേദി സെക്രട്ടറി രേഖ ടി.എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.2026 ലെ പുതിയ കമ്മിറ്റി ഭാരവാഹികളായിപ്രസിഡന്റായി മജീദ് മന്ദംകണ്ടി,ജനറൽ സെക്രട്ടറിയായി ഷാഫി കൊല്ലം,ട്രഷററായി പ്രകാശൻ കീഴരിയൂർഎന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി ഷിജു കട്ടിപ്പാറ, അസ്‌ലം TV, ജോയിന്റ് സെക്രട്ടറിയായി മുജീബ് എം,ജോയിന്റ് ട്രഷററായി നജ്മുദ്ദീൻ എന്നിവരെയും തിരഞ്ഞെടുത്തു.മറ്റു വിങ്ങുകളുടെ സെക്രട്ടറിമാർ:ഹസീന അഷറഫ് (ഓർഗനൈസിംഗ്),സന്തോഷ് കുമാർ (വെൽഫെയർ & ബെനിഫിറ്റ് ),ഷംനാസ് ഇസ്ഹാഖ് (മെമ്പർഷിപ്പ് & ഡാറ്റ),ഷൈജിത്ത് കെ. (ആർട്സ് & കൾച്ചർ),മുസ്തഫ മൈത്രി (മീഡിയ),റഷീദ് ഉള്ളിയേരി (വെബ് & ഐടി),അരുൺലാൽ എൻ.സി (സ്പോർട്സ്)എന്നിവരെയും തെരഞ്ഞെടുത്തു.വരണാധികാരികളായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മജീദ് മന്ദംകണ്ടി, ആക്ടിങ് സെക്രട്ടറി മുജീബ് എം, ട്രഷറർ പ്രകാശൻ കീഴരിയൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് (KDA) – 2026 കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



