HomeGULFകുവൈത്തിൽ ഡെലിവറി ആപ്പുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു.

കുവൈത്തിൽ ഡെലിവറി ആപ്പുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു.

spot_img

കുവൈത്ത് സിറ്റി: ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് ഡിജിറ്റൽ മാർഗങ്ങളിലൂടെയോ പുകയില ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽക്കുന്നത് നിരോധിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബുദൈ ഉത്തരവ് പുറപ്പെടുവിച്ചു.

പുതിയ തീരുമാനപ്രകാരം സാധാരണ സിഗരറ്റുകൾ, ഇ-സിഗരറ്റുകൾ, പുകയില ഉൽപ്പന്നങ്ങൾ, കൂടാതെ അവ ഉപയോഗിക്കാൻ ആവശ്യമായ ഉപകരണങ്ങൾ, ഉപാധികൾ, ആക്‌സസറികൾ എന്നിവയും ഡെലിവറി സേവനങ്ങളിലൂടെയോ സമാനമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ വിൽക്കാൻ അനുവദിക്കില്ല.

നിയമലംഘനം തെളിഞ്ഞാൽ, മറ്റു നിയമങ്ങളിലെ കടുത്ത ശിക്ഷകൾക്ക് പുറമെ മന്ത്രാലയം താഴെ പറയുന്ന നടപടികളിൽ ഒന്ന് അല്ലെങ്കിൽ അതിലധികം സ്വീകരിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു:

  • മുന്നറിയിപ്പ് നൽകൽ
  • താൽക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് അടച്ചിടൽ
  • വീണ്ടും നിയമലംഘനം നടന്നാൽ ലൈസൻസ് റദ്ദാക്കൽ

ഈ തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇതിന് വിരുദ്ധമായ മുൻ നിയമ വ്യവസ്ഥകൾ എല്ലാം റദ്ദാക്കുകയും ഓഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!