HomeGULFഇനി ഇന്റർനെറ്റ് വിപ്ലവം ബഹിരാകാശത്തുനിന്ന്; സ്റ്റാർലിങ്ക് സേവനം കുവൈറ്റിൽ ഔദ്യോഗികമായി ആരംഭിച്ചു

ഇനി ഇന്റർനെറ്റ് വിപ്ലവം ബഹിരാകാശത്തുനിന്ന്; സ്റ്റാർലിങ്ക് സേവനം കുവൈറ്റിൽ ഔദ്യോഗികമായി ആരംഭിച്ചു

spot_img

കുവൈറ്റ് സിറ്റി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് കുവൈറ്റിൽ തങ്ങളുടെ സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപഗ്രഹ ശൃംഖല വഴി നേരിട്ട് കുവൈറ്റിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റിലും ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഭൂമിയിൽ നിന്നും ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ താഴ്ന്ന ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ കൂട്ടായ്മയെ പ്രയോജനപ്പെടുത്തിയാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് നൽകുന്നത്. ഈ സേവനം ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ ‘സ്റ്റാർലിങ്ക് ഡിഷ്’ എന്ന പ്രത്യേക റിസീവർ സ്ഥാപിക്കേണ്ടതുണ്ട്. ആകാശത്തേക്ക് നേരിട്ട് ബന്ധിപ്പിക്കാവുന്ന തുറസ്സായ സ്ഥലത്ത് ഈ ഡിഷ് സ്ഥാപിക്കുന്നതോടെ ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വീടുകളിലോ ഓഫീസുകളിലോ ഉള്ള റൂട്ടറുകളിലേക്ക് കൈമാറാൻ സാധിക്കും. പരമ്പരാഗത കേബിൾ സംവിധാനങ്ങളില്ലാതെ തന്നെ തടസ്സമില്ലാത്ത ഇന്റർനെറ്റ് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.

സാങ്കേതിക വെബ്സൈറ്റുകൾ നൽകുന്ന വിവരങ്ങൾ പ്രകാരം സ്റ്റാർലിങ്കിന്റെ വേഗത പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യത്യാസപ്പെടാം. എങ്കിലും ശരാശരി 100 മുതൽ 250 മെഗാബിറ്റ്സ് പെർ സെക്കൻഡ് വരെ ഡൗൺലോഡ് വേഗതയും 10 മുതൽ 40 എംബിപിഎസ് വരെ അപ്‌ലോഡ് വേഗതയുമാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റ കൈമാറ്റത്തിലെ കാലതാമസം അഥവാ ലാറ്റൻസി 20 മുതൽ 40 മില്ലിസെക്കൻഡ് വരെ മാത്രമായിരിക്കുമെന്നത് ഓൺലൈൻ ഗെയിമിംഗിനും വീഡിയോ കോളിംഗിനും വലിയ ഗുണകരമാകും. വരും ദിവസങ്ങളിൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതോടെ സേവനത്തിന്റെ വേഗതയും ഗുണനിലവാരവും ഇനിയും വർദ്ധിക്കുമെന്ന് സാങ്കേതിക വാർത്താ വെബ്സൈറ്റായ ‘വി ഫസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!