കുവൈറ്റ് സിറ്റി: പ്രമുഖ ബ്രാൻഡുകളായ ‘എൻഫാസ്റ്റർ’ (ENFASTAR), ‘ആപ്റ്റാമിൽ അഡ്വാൻസ്’ (Aptamil Advance) എന്നിവയുടെ ചില ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. ഫ്രാൻസിലെ ലാക്റ്റാലിസ് ന്യൂട്രീഷൻ സാന്റെ (Lactalis Nutrition Santé), അയർലൻഡിലെ ഡാനോൺ (Danone) എന്നീ കമ്പനികളാണ് ഉൽപ്പന്നങ്ങൾ സ്വമേധയാ പിൻവലിക്കുന്നത്. ഉൽപ്പാദനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്ന സംശയത്തെത്തുടർന്നാണ് നടപടി.ലാക്റ്റാലിസ് നിർമ്മിച്ച എൻഫാസ്റ്റർ ഉൽപ്പന്നങ്ങൾ ഇതുവരെ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പ്രാദേശിക വിപണിയിൽ ഇവ കണ്ടെത്തിയിട്ടില്ലെന്നും അതോറിറ്റി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി നെറ്റ്‌വർക്കുകളിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെത്തുടർന്നാണ് അധികൃതർ ജാഗ്രത പാലിക്കുന്നത്.ഡാനോൺ കമ്പനിയുടെ ആപ്റ്റാമിൽ അഡ്വാൻസ് ബാച്ചുകൾ നിരീക്ഷണത്തിലാണ്. ഈ ബാച്ചുകളുടെ വിതരണം തടയാനും വിപണിയിൽ നിന്ന് പിൻവലിക്കാനുമുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കുട്ടികൾക്കായി വാങ്ങിയ പാൽപ്പൊടി പാക്കറ്റുകളിലെ ബാച്ച് നമ്പറുകൾ പരിശോധിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ബാച്ചുകളിൽ ഉൾപ്പെട്ടവയാണെങ്കിൽ അവ ഉടനടി ഉപയോഗിക്കുന്നത് നിർത്തണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വിതരണക്കാരുമായും ഡീലർമാരുമായും ചേർന്ന് കർശനമായ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ശിശുക്കൾക്കുള്ള പാൽപ്പൊടി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു; കുവൈറ്റിൽ അതീവ ജാഗ്രത
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



