HomeGULFകുവൈത്തിൽ ഗ്യാസ് ചോർച്ചയില്ല; വായു ഗുണനിലവാരം സുരക്ഷിതം: എണ്ണ കമ്പനികളും പരിസ്ഥിതി അതോറിറ്റിയും

കുവൈത്തിൽ ഗ്യാസ് ചോർച്ചയില്ല; വായു ഗുണനിലവാരം സുരക്ഷിതം: എണ്ണ കമ്പനികളും പരിസ്ഥിതി അതോറിറ്റിയും

spot_img

കുവൈത്ത്: ഗ്യാസ് ചോർച്ചയുണ്ടെന്ന തരത്തിലുള്ള പ്രചരിക്കുന്ന വാർത്തകളെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി (KOC), കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC), കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) എന്നിവർ പരിസ്ഥിതി പൊതുഅതോറിറ്റിയുമായി സഹകരിച്ച് നൽകിയ സംയുക്ത പ്രസ്താവനയിൽ ഗ്യാസ് ചോർച്ചയുണ്ടെന്ന സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല എന്ന് അറിയിച്ചു.

ഓപ്പറേഷൻ കേന്ദ്രങ്ങളിലെ അംഗീകൃത മോണിറ്ററിംഗ്, നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ റീഡിംഗുകൾ പ്രകാരം വായുവിലെ ഗ്യാസ്, മലിനീകരണ നിലകൾ പരിസ്ഥിതി-ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സാധാരണ പരിധിക്കുള്ളിലാണെന്നും, യാതൊരു അസാധാരണ സൂചനകളും ഇല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും ഉറപ്പാക്കാൻ സ്ഥിരവും മൊബൈൽ മോണിറ്ററിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സാങ്കേതിക വിദഗ്ധ സംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പരിസ്ഥിതി പൊതുഅതോറിറ്റിയും എണ്ണക്കമ്പനികളും തമ്മിൽ തുടർച്ചയായ ഏകോപനവും വിവരവിനിമയവും നിലനിൽക്കുന്നതായും, സ്ഥിതി സ്ഥിരതയിലാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!