HomeGULFഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 14 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 14 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ കാപ്പിറ്റൽ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ വ്യാപക പരിശോധനയിൽ 14 ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ കർശനമായ റെയ്ഡിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ ഭക്ഷണസാധനങ്ങൾ വിറ്റഴിച്ച സ്ഥാപനങ്ങളാണ് അധികൃതരുടെ പിടിയിലായത്.ഫ്രോസൺ മാംസം പുതിയതെന്ന വ്യാജേന വിൽക്കുക, പൊതുവായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

കൂടാതെ, കാലാവധി കഴിഞ്ഞ ആരോഗ്യ ലൈസൻസുകൾ ഉപയോഗിച്ച് പ്രവർത്തിക്കുക, ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കുവെക്കുക, ലൈസൻസില്ലാത്ത വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോവുക തുടങ്ങിയ നിയമലംഘനങ്ങളും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും ഗവർണറേറ്റിലുടനീളം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുകയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!