കുവൈറ്റ് സിറ്റി: അൽ-ഹാജിൻ മേഖലയിൽ അഹമ്മദി മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. പൊതുസ്ഥലങ്ങൾ കൈയേറി സ്ഥാപിച്ചിരുന്ന മൊബൈൽ ഷാലെകളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും സംഘം നീക്കം ചെയ്തു.12 മൊബൈൽ ഷാലെകൾ, ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 4 കാറുകൾ, നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന 2 ഫുഡ് ട്രക്കുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.തെരുവുകളുടെ വൃത്തിയും ഭംഗിയും നിലനിർത്തുക, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുക, നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയാണ് ഈ ഫീൽഡ് ടൂറുകളിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ സാദ് അൽ-ഖുറൈഞ്ച് വ്യക്തമാക്കി. പൊതുശുചിത്വം പാലിക്കാത്തവർക്കും റോഡുകൾ കൈയേറുന്നവർക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും നിയമനടപടികളും ഉണ്ടാകും. വീടുകൾക്ക് മുന്നിലോ പൊതുസ്ഥലത്തോ ഉപയോഗശൂന്യമായ വാഹനങ്ങളും മറ്റും ഇടുന്നത് ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമലംഘകർക്കെതിരെ അഹമ്മദി മുനിസിപ്പാലിറ്റി; മൊബൈൽ ഷാലെകളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും നീക്കം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



