കുവൈറ്റ് സിറ്റി : ആലപ്പുഴ, കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57 വയസ്സ്) നിര്യാതനായി, കുവൈത്തിലെ ജഹ്റാ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം സംഭവിച്ചത്. എഫ്.പി.എസ്. കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. സംസ്ക്കാരം പിന്നീട് പത്തിയൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.


