HomeGULF24 മണിക്കൂറിനിടെ 13 സംഭവങ്ങൾ EOD സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

24 മണിക്കൂറിനിടെ 13 സംഭവങ്ങൾ EOD സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണ സാഹചര്യത്തിൽ പ്രതിരോധ നടപടികൾക്കിടെ വീണ ശകലങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പരാതികൾ സ്ഫോടകവസ്തു നിർവീര്യമാക്കുന്ന (EOD) സംഘങ്ങൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ സംയുക്ത സംഘങ്ങളാണ് ഇവ കൈകാര്യം ചെയ്തത്. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ശകലങ്ങൾ വീണതായി ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം 629 ആയി ഉയർന്നതായി മന്ത്രാലയ വക്താവും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് അറിയിച്ചു.

നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള മീഡിയ ബ്രീഫിംഗിനിടെ അദ്ദേഹം ശകലങ്ങൾ അല്ലെങ്കിൽ സംശയാസ്പദ വസ്തുക്കൾ കണ്ടെത്തിയ സ്ഥലങ്ങളിൽ സുരക്ഷിതമായി ഇടപെടുന്ന നടപടികളെക്കുറിച്ച് വിശദീകരിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!