HomeGULFപോലീസിനെ വെട്ടിച്ച് കാർ കുതിരലായത്തിൽ ഒളിപ്പിച്ചു; കുവൈത്തിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ, വാഹനം പൊളിച്ചുനീക്കി.

പോലീസിനെ വെട്ടിച്ച് കാർ കുതിരലായത്തിൽ ഒളിപ്പിച്ചു; കുവൈത്തിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ, വാഹനം പൊളിച്ചുനീക്കി.

spot_img

കുവൈത്ത്: പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയ ശേഷം പോലീസിൽനിന്ന് രക്ഷപ്പെടാൻ കാർ കുതിരലായത്തിൽ ഒളിപ്പിച്ച ഡ്രൈവറെ കുവൈത്ത് ട്രാഫിക് പോലീസ് പിടികൂടി.

റോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനെത്തുടർന്നാണ് അധികൃതർ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചത്.പോലീസ് നടപടികളിൽനിന്ന് രക്ഷപ്പെടുന്നതിനായി പ്രതി വാഹനം കുതിരലായത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ ട്രാഫിക് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തു.പിടിച്ചെടുത്ത കാർ നിയമനടപടികളുടെ ഭാഗമായി പൊളിച്ചുനീക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി.

റോഡുകളിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ട്രാഫിക് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!