കുവൈറ്റ് സിറ്റി : Danone Nutricia നിർമ്മിക്കുന്ന ചില ബാച്ചുകളിലുള്ള ശിശു പാൽപ്പൊടികൾ ഉടൻ ഉപയോഗം നിർത്തണമെന്ന് കുവൈത്ത് അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷ സംബന്ധിച്ച യൂറോപ്യൻ ദ്രുത മുന്നറിയിപ്പ് സംവിധാനമായ Rapid Alert System for Food and Feed (RASFF) വഴി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടിയായി പിൻവലിക്കൽ പ്രഖ്യാപിച്ചത്. Cereulide എന്ന വിഷവസ്തുവിന്റെ സാന്നിധ്യ സാധ്യതയെ കുറിച്ചുള്ള ആശങ്കകളാണ് നടപടി സ്വീകരിക്കാൻ കാരണമായത്.ഭക്ഷ്യസുരക്ഷാ അതോറിറ്റി എല്ലാ ബാധിത ബാച്ചുകളുടെയും വിതരണവും വിൽപ്പനയും തൽക്ഷണം നിർത്താൻ വിതരണക്കാർക്ക് നിർദേശം നൽകി. കമ്പനിയുമായി ചേർന്ന് പൂർണ്ണമായ പിൻവലിക്കൽ (Recall) ഉറപ്പാക്കാനും ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ പാക്കറ്റിലുള്ള ബാച്ച് നമ്പർ പരിശോധിച്ച്, ബാധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകി.പിൻവലിച്ച ഉൽപ്പന്നങ്ങൾ
Bebelac (1) Nutri 7 in 1 – 1200g Batch: 2027.01.23 | Exp: 23-Jan-27 | Prod: 24-Jul-25
Bebelac Junior (3) Nutri 7 in 1 – 1200g Batch: 2026.10.11 | Exp: 11-Oct-26 | Prod: 11-Apr-25 Batch: 2026.12.12 | Exp: 12-Dec-26 | Prod: 12-Jun-25
Bebelac (1) Nutri 7 in 1 – 400g Batch: 2026.11.20 | Exp: 20-Nov-26 | Prod: 21-May-25 Batch: 2026.12.13 | Exp: 13-Dec-26 | Prod: 13-Jun-25Batch: 2027.02.07 | Exp: 7-Feb-27 | Prod: 8-Aug-25
Bebelac Junior (3) Nutri 7 in 1 – 400g2026
ഓഗസ്റ്റ് മുതൽ 2027 ഫെബ്രുവരി വരെ വിവിധ ബാച്ചുകൾ
Bebelac Junior (3) Nutri 7 in 1 – 800g Batch: 2026.12.05 | Exp: 5-Dec-26 | Prod: 7-Jul-25
Aptamil Advance Junior – 1200g Batch: 2026.10.11 | Exp: Oct-26 | Prod: 11-Apr-25 Batch: 2027.01.02 | Exp: 2-Jan-27 | Prod: 3-Jul-25
Bebelac AR – 400gBatch: 2026.11.07 | Exp: 26-Nov-27 | Prod: 8-May-25
ബാധിത ഉൽപ്പന്നങ്ങൾ പോളണ്ടും നെതർലൻഡ്സും നിന്നുള്ളവയാണെന്ന് അധികൃതർ വ്യക്തമാക്കി. “ഉപഭോക്തൃസുരക്ഷയാണ് പ്രധാന്യം. പാക്കറ്റിലെ ബാച്ച് നമ്പർ ഉടൻ പരിശോധിക്കുക. ബാധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. കൂടുതൽ നിർദേശങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരുക,” എന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
കമ്പനി ഇത് ഉപഭോക്തൃ ആരോഗ്യ സംരക്ഷണത്തിനായി സ്വമേധയാ എടുത്ത മുൻകരുതൽ നടപടിയാണെന്ന് അറിയിച്ചു. പിൻവലിക്കൽ പ്രക്രിയ അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും, ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


