HomeGULFകുവൈറ്റിനെ ഞെട്ടിച്ച് വാഹനാപകടം; നിയന്ത്രണം വിട്ട സ്പോർട്സ് കാർ മൂന്നായി പിളർന്നു, യുവതിക്ക്...

കുവൈറ്റിനെ ഞെട്ടിച്ച് വാഹനാപകടം; നിയന്ത്രണം വിട്ട സ്പോർട്സ് കാർ മൂന്നായി പിളർന്നു, യുവതിക്ക് ദാരുണാന്ത്യം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തേർഡ് റിംഗ് റോഡിലുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ സ്വദേശി യുവതി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റൊരു സ്വദേശി യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരി ലക്ഷ്യമാക്കി അമിതവേഗതയിൽ പാഞ്ഞ സ്പോർട്സ് കാർ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചുതകർന്നാണ് അപകടമുണ്ടായത്.ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരത്തെത്തുടർന്ന് ഹവല്ലി ഗവർണറേറ്റിലെ ട്രാഫിക് വിഭാഗവും അൽ-ഷുഹദ ഫയർ സ്റ്റേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.

കോൺക്രീറ്റ് ഭിത്തിയിലിടിച്ച ആഘാതത്തിൽ സ്പോർട്സ് കാർ മൂന്ന് കഷ്ണങ്ങളായി പിളർന്ന നിലയിലായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അപകടസ്ഥലത്ത് വെച്ച് തന്നെ യുവതി മരണപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെത്തുടർന്ന് തേർഡ് റിംഗ് റോഡിൽ ഗതാഗതം തടസ്സപ്പെടുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!