HomeGULFകുവൈറ്റിൽ സിവിൽ ഐഡി ഓഫീസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം; ഈവെനിംഗ് സേവനങ്ങൾ നിർത്തിവെച്ചു

കുവൈറ്റിൽ സിവിൽ ഐഡി ഓഫീസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം; ഈവെനിംഗ് സേവനങ്ങൾ നിർത്തിവെച്ചു

spot_img

കുവൈറ്റ് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സന്ദർശകരെ സ്വീകരിക്കുന്ന രീതിയിലും പ്രവർത്തനസമയത്തിലും നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 24 ചൊവ്വാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈകുന്നേരങ്ങളിലെ സന്ദർശനാനുമതി പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.

പുതിയ ക്രമീകരണപ്രകാരം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ മാത്രമായിരിക്കും അതോറിറ്റി സന്ദർശകരെ സ്വീകരിക്കുക. മെറ്റാ പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ ‘സഹേൽ’ ആപ്ലിക്കേഷൻ വഴിയോ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ ഓഫീസിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.

തിരക്ക് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടി. ഓൺലൈൻ വഴി പൂർത്തിയാക്കാൻ കഴിയുന്ന ഒരു ഇടപാടുകളും ഓഫീസിൽ നേരിട്ടെത്തി ചെയ്യാൻ അനുവദിക്കില്ലെന്ന് അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു. ഡിജിറ്റൽ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സിവിൽ ഐഡി സംബന്ധമായ സേവനങ്ങൾക്കായി എത്തുന്നവർ ഈ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!