HomeGULFവൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണം; കുവൈറ്റിൽ ബുധനാഴ്ച മുതൽ അറ്റകുറ്റപ്പണികൾ പുനരാരംഭിക്കുന്നു

വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണം; കുവൈറ്റിൽ ബുധനാഴ്ച മുതൽ അറ്റകുറ്റപ്പണികൾ പുനരാരംഭിക്കുന്നു

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലെ സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ തടസ്സപ്പെട്ടുകിടന്ന അറ്റകുറ്റപ്പണികൾ മാർച്ച് 25 ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വരാനിരിക്കുന്ന വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിതരണ ശൃംഖലയെ സജ്ജമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വൈദ്യുതി വിതരണത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാനും ഈ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക കൃത്യതയും പാലിച്ചുകൊണ്ടായിരിക്കും അറ്റകുറ്റപ്പണികൾ നടക്കുക. വേനൽക്കാലത്തെ ഉയർന്ന വൈദ്യുത ലോഡ് താങ്ങാൻ വിതരണ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയക്രമം ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയുന്നതിനായി സർക്കാർ ആപ്പായ ‘സഹേൽ’ വഴി അറിയിപ്പുകൾ നൽകും. കൂടാതെ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സമയക്രമം അറിയിക്കും.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!