ഹൈദരാബാദ്: ജെമിനൈ 3 പ്രോ ഉൾപ്പെടുന്ന ജെമിനൈ 3 സീരിസ് 2024 അവസാനത്തോടെയാണ് പുറത്തിറക്കിയത്. ഇതിന് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ അപ്‌ഡേറ്റായ ‘ജെമിനൈ 3.1 പ്രോ’ ഒടുവിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. എഞ്ചിനീയറിങ് കേന്ദ്രീകൃതമായ ജെമിനൈ 3 ഡീപ് തിങ്ക് മോഡലിന്‍റെ അരങ്ങേറ്റത്തിന് ഒരാഴ്‌ച കഴിഞ്ഞാണ് ജെമിനൈ 3.1 പ്രോ എത്തുന്നത്.കോർ ഇന്‍റലിജൻസിന്‍റെ കാര്യത്തിൽ ജെമിനൈ 3.1 പ്രോ കൂടുതൽ അപ്‌ഗ്രേഡുകളുമായാണ് എത്തിയിരിക്കുന്നത്. ARC-AGI-2 ബെഞ്ച്മാർക്കിൽ പുതിയ മോഡൽ 77.1% സ്കോർ നേടി. പുതിയ ലോജിക് പാറ്റേണുകൾ പരിഹരിക്കാനുള്ള എഐയുടെ കഴിവുകൾ വിലയിരുത്തുന്ന പരിശോധയാണ് ഇത്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി മോഡലുകളുടെ സമീപകാല ലോഞ്ചുകളുമായും ആന്ത്രോപിക്കിന്‍റെ ക്ലോഡുമായും ആയിരിക്കും ജെമിനൈ 3.1 പ്രോ പ്രധാനമായും മത്സരം കാഴ്‌ച വെയ്‌ക്കുക.
മുൻഗാമിയായ ജെമിനൈ 3 പ്രോയേക്കാൾ കൂടുതൽ യുക്തിസഹമായ കഴിവുകൾ 3.1 പ്രോ മോഡലിൽ ഉണ്ടെന്നതിൽ സംശയമില്ല. വിപുലമായ സിന്തസിസ്, ഇന്‍ററാക്‌ടീവ് ഡിസൈൻ, സങ്കീർണ്ണമായ ക്രിയേറ്റീവ് കോഡിങ് എന്നിവയാണ് ജെമിനൈ 3.1 പ്രോയുടെ സവിശേഷതകൾ. ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് വെക്‌ടർ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്-റെഡി ആനിമേറ്റഡ് SVG-കൾ സൃഷ്‌ടിക്കാൻ കഴിയും.പൊതു ടെലിമെട്രി സ്ട്രീമുകൾ ഉപയോഗിച്ച് ഒരു ലൈവ് എയ്‌റോസ്‌പേസ് ഡാഷ്‌ബോർഡ് നിർമ്മിക്കാനും ഒരു ഇമ്മേഴ്‌സീവ് 3D ഇന്‍ററാക്‌ടീവ് ഇന്റർഫേസ് കോഡ് ചെയ്യാനും ഇതിന് കഴിയും. ഉപയോക്തൃ-സൗഹൃദ ഫ്രണ്ട്-എൻഡ് ഡിസൈനുകളുമായി സങ്കീർണ്ണമായ എപിഐകളെ ബന്ധിപ്പിക്കാനും ഇതിന് കഴിയും. ഏജന്‍റ് വർക്ക്ഫ്ലോകൾ നിർമ്മിക്കുന്നതിന് ജെമിനൈ 3.1 പ്രോ വളരെ കഴിവുള്ള ഒരു ഉപകരണമാണെന്ന് ഗൂഗിൾ പറയുന്നു.
ഗൂഗിളിന്‍റെ ഉപഭോക്തൃ, എന്‍റർപ്രൈസ്, ഡെവലപ്പർ ആവാസവ്യവസ്ഥകളിലുടനീളം ജെമിനൈ 3.1 ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. ദൈനംദിന ഉപയോക്താക്കൾക്കായി, പുതിയ അപ്‌ഗ്രേഡ് ചെയ്‌ത മോഡൽ ജെമിനൈ ആപ്പ് വഴി ലഭ്യമാകും. ഗൂഗിൾ എഐ പ്രോ, അൾട്രാ പ്ലാനുകൾക്കുള്ള സബ്‌സ്‌ക്രൈബർമാർക്ക് ഉയർന്ന ഉപയോഗ പരിധികൾ നൽകും. പ്രോ, അൾട്രാ ടയർ ഉപയോക്താക്കൾക്ക് മാത്രമായി Notebook LM വഴിയും ഇത് ആക്‌സസ് ചെയ്യാൻ കഴിയും.അതേസമയം എന്‍റർപ്രൈസ് ക്ലയന്‍റുകൾക്ക് വെർട്ടെക്‌സ് എഐ, ജെമിനൈ എന്‍റർപ്രൈസ് എന്നിവയിലൂടെ പുതിയ മോഡലിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയും. പുതിയ മോഡൽ സംയോജിപ്പിക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്ക് ഗൂഗിൾ എഐ സ്റ്റുഡിയോയിലെ ജെമിനൈ എപിഐ, ജെമിനി സിഎൽഐ, ആൻഡ്രോയിഡ് സ്റ്റുഡിയോ, ഗൂഗിളിന്‍റെ ഏജന്‍റ് ഡെവലപ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ആന്‍റിഗ്രാവിറ്റി എന്നിവയിലൂടെ പ്രിവ്യൂവിൽ ആക്‌സസ് ചെയ്യാം.ഗൂഗിളിന്‍റെ ഉപഭോക്തൃ, എന്‍റർപ്രൈസ്, ഡെവലപ്പർ ആവാസവ്യവസ്ഥകളിലുടനീളം ജെമിനൈ 3.1 ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. ദൈനംദിന ഉപയോക്താക്കൾക്കായി, പുതിയ അപ്‌ഗ്രേഡ് ചെയ്‌ത മോഡൽ ജെമിനൈ ആപ്പ് വഴി ലഭ്യമാകും. ഗൂഗിൾ എഐ പ്രോ, അൾട്രാ പ്ലാനുകൾക്കുള്ള സബ്‌സ്‌ക്രൈബർമാർക്ക് ഉയർന്ന ഉപയോഗ പരിധികൾ നൽകും. പ്രോ, അൾട്രാ ടയർ ഉപയോക്താക്കൾക്ക് മാത്രമായി Notebook LM വഴിയും ഇത് ആക്‌സസ് ചെയ്യാൻ കഴിയും.അതേസമയം എന്‍റർപ്രൈസ് ക്ലയന്‍റുകൾക്ക് വെർട്ടെക്‌സ് എഐ, ജെമിനൈ എന്‍റർപ്രൈസ് എന്നിവയിലൂടെ പുതിയ മോഡലിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയും. പുതിയ മോഡൽ സംയോജിപ്പിക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്ക് ഗൂഗിൾ എഐ സ്റ്റുഡിയോയിലെ ജെമിനൈ എപിഐ, ജെമിനി സിഎൽഐ, ആൻഡ്രോയിഡ് സ്റ്റുഡിയോ, ഗൂഗിളിന്‍റെ ഏജന്‍റ് ഡെവലപ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ആന്‍റിഗ്രാവിറ്റി എന്നിവയിലൂടെ പ്രിവ്യൂവിൽ ആക്‌സസ് ചെയ്യാം.


