HomeGULFനാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഹെഡ് ക്വാർട്ടേഴ്‌സ് ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും

നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഹെഡ് ക്വാർട്ടേഴ്‌സ് ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും

spot_img

കുവൈത്ത് സിറ്റി: നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ മുഖ്യ ആസ്ഥാനത്തിന്റെ പ്രവർത്തനം ഏപ്രിൽ 5, ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്ക് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും ഡിവിഷനുകളും അന്നേ ദിവസം മുതൽ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.

ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി ബാങ്കിന്റെ വിവിധ ബ്രാഞ്ചുകൾ, എടിഎമ്മുകൾ, ഇലക്ട്രോണിക് ബാങ്കിംഗ് ചാനലുകൾ എന്നിവ വഴി സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.

പ്രവർത്തനങ്ങളിൽ താൽക്കാലികമായി ഉണ്ടായ മാറ്റങ്ങളോട് സഹകരിക്കുകയും ക്ഷമ കാണിക്കുകയും ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും ബാങ്ക് മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി. ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!