കുവൈത്ത്: തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കുവൈത്ത് അധികൃതർ ഒരുങ്ങുന്നു. ശമ്പളവിതരണ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ഫയലുകൾ അടച്ചുപൂട്ടാനാണ് തീരുമാനം.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നടപടി.ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ സ്വീകരിക്കും.
കമ്പനികളുടെ ഫയലുകൾ അടച്ചുപൂട്ടുന്നതോടെ തൊഴിൽ അനുമതികളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും മറ്റ് ഭരണപരമായ നടപടികൾക്കും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ശമ്പളം കൃത്യസമയത്ത് നൽകേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



