HomeGULFകുവൈത്തിന് നേരെ വീണ്ടും ആക്രമണം; നാഷണൽ ഗാർഡ് 7 ഡ്രോണുകൾ വെടിവെച്ച് തകർത്തു

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; നാഷണൽ ഗാർഡ് 7 ഡ്രോണുകൾ വെടിവെച്ച് തകർത്തു

Google search engine

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ മേഖലകളിൽ ഇന്ന് പുലർച്ചെ 7 ഡ്രോണുകൾ വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.

നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ പുറത്തിറക്കിയ പ്രസ്താവനയിൽ, ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയിലുള്ള പ്രദേശങ്ങളിലാണ് ഡ്രോണുകൾ വെടിവെച്ച് തകർത്തതെന്ന് വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും മുൻഗണനയായി കണക്കാക്കി നാഷണൽ ഗാർഡിലെ സേനാംഗങ്ങൾ എല്ലായ്പ്പോഴും ഉയർന്ന ജാഗ്രതയോടെ സേവനത്തിന് സജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എന്ത് ത്യാഗത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ഗാർഡിന്റെ നേട്ടങ്ങൾ സംഘടിതമായ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും, ഓരോ അംഗവും ഒരേ മനസ്സോടെ സഹകരണം, ഐക്യം, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി, കുവൈത്തെയും അതിന്റെ ജനങ്ങളെയും എല്ലാ അപകടങ്ങളിൽ നിന്നുമുള്ള സംരക്ഷണം ലഭിക്കട്ടെയെന്നും, രാജ്യത്തിന് സുരക്ഷയും സമാധാനവും സ്ഥിരതയും തുടർന്നും ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!