HomeGULFഈദിയ വിതരണത്തിന് അവന്യൂസ് മാളിൽ പ്രത്യേക എടിഎമ്മുകൾ; പുത്തൻ നോട്ടുകൾക്കായി വിപുലമായ ക്രമീകരണം

ഈദിയ വിതരണത്തിന് അവന്യൂസ് മാളിൽ പ്രത്യേക എടിഎമ്മുകൾ; പുത്തൻ നോട്ടുകൾക്കായി വിപുലമായ ക്രമീകരണം

spot_img

കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ മുന്നോടിയായി സന്ദർശകർക്ക് ഈദിയ (ഈദ് സമ്മാനം) വിതരണം ചെയ്യുന്നത് എളുപ്പമാക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്കുമായി സഹകരിച്ച് അവന്യൂസ് മാളിൽ പ്രത്യേക എടിഎമ്മുകൾ സ്ഥാപിച്ചു.

വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈറ്റ് ദിനാർ നോട്ടുകൾ ലഭ്യമാക്കുന്ന പത്തോളം എടിഎമ്മുകളാണ് മാളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. ചീസ്കേക്ക് ഫാക്ടറിക്ക് എതിർവശത്തും സ്റ്റാർബക്സിനും ബെർഷ്കയ്ക്കും ഇടയിലുള്ള രണ്ടാമത്തെ ഡോമിലുമാണ് ഈ എടിഎമ്മുകൾ പ്രവർത്തിക്കുന്നത്. ഈദ് ഒന്നാം പകർ പകൽ വരെ ഈ സേവനം ലഭ്യമായിരിക്കും.കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടർന്നാണ് സെൻട്രൽ ബാങ്കിന്റെ പങ്കാളിത്തത്തോടെ ഈ വർഷവും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് അവന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു. സാധാരണ എടിഎമ്മുകളിൽ ലഭ്യമല്ലാത്ത ചെറിയ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾക്ക് ഈദ് വേളയിൽ വലിയ ആവശ്യകതയുണ്ട്.

സന്ദർശകർക്ക് ബാങ്കുകളിൽ പോകാതെ തന്നെ മാളിനുള്ളിൽ വെച്ച് തന്നെ ഈദിയ നോട്ടുകൾ വേഗത്തിൽ ലഭിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈദിന്റെ സന്തോഷം സന്ദർശകരുമായി പങ്കുവെക്കുന്നതിനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അവന്യൂസ് മാൾ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നോട്ടുകൾക്ക് വരാനിരിക്കുന്ന തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ട് കൂടുതൽ എടിഎമ്മുകൾ ഏർപ്പെടുത്തിയത് സന്ദർശകർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!