HomeGULFമിസൈൽ അവശിഷ്ടങ്ങൾ വീണ 6 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

മിസൈൽ അവശിഷ്ടങ്ങൾ വീണ 6 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണങ്ങൾക്കെതിരെ നടത്തിയ പ്രതിരോധ നടപടികളിനിടെ വീണ മിസൈൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 6 റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 403 ആയി.

മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് പറഞ്ഞു: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുതവണ മുന്നറിയിപ്പ് സൈറൺ മുഴക്കിയതോടെ, ആക്രമണം ആരംഭിച്ചതിനുശേഷം മൊത്തം 91 തവണ സൈറൺ പ്രവർത്തിപ്പിച്ചിട്ടുണ്ട്.

വിസ്ഫോടക വസ്തു നിർവീര്യമാക്കൽ സംഘങ്ങൾ മിസൈൽ അവശിഷ്ടങ്ങൾ അല്ലെങ്കിൽ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണ വസ്തുക്കൾ സംബന്ധിച്ച റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പൂർണ ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്നും, കുവൈത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും മുൻഗണനയാക്കി പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!