HomeGULFആക്രമണം തുടർന്ന് ഇറാൻ; കുവൈത്ത് വ്യോമപരിധിയിൽ 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ...

ആക്രമണം തുടർന്ന് ഇറാൻ; കുവൈത്ത് വ്യോമപരിധിയിൽ 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ 2 ബാലിസ്റ്റിക് മിസൈലുകളും 13 ശത്രു ഡ്രോണുകളും കുവൈത്ത് സായുധസേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കർണൽ സൗദ് അൽ-അത്‌വാൻ മാധ്യമ ബ്രീഫിംഗിൽ വ്യക്തമാക്കി.

ഡ്രോണുകളും മിസൈലുകളും വിജയകരമായി ഇന്റർസെപ്റ്റ് ചെയ്തതായും, അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് രണ്ട് പേർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചെങ്കിലും അവരുടെ ആരോഗ്യനില സ്ഥിരമാണെന്നും അറിയിച്ചു.സംഭവത്തിൽ വസ്തു നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിൽ വിസ്ഫോടക വസ്തു പരിശോധനയും നിർവീര്യമാക്കൽ യൂണിറ്റും 8 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യവും സുരക്ഷാ ഏജൻസികളും പൂർണ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!